സിനിമാ പോര് അവസാനിക്കുന്നു; സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റെ് ജി. സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പങ്കുവെച്ച കുറിപ്പ് നിലവില്‍ ഫെയ്‌സ്ബുക്കില്‍ കാണാനില്ല. നിര്‍മാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താന്‍ നിര്‍മിക്കുന്ന ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്….

Read More

‘ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാരാണ്?’; സുരേഷ്കുമാറിനെതിരെ തുറന്നടിച്ച് ആന്‍റണി പെരുമ്പാവൂര്‍

നിര്‍മാതാവ് ജി.സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്‍ രംഗത്ത്. സംഘടനകള്‍ പ്രഖ്യാപിച്ച സമരം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകില്ലെന്നും ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നും സമൂഹമാധ്യമക്കുറിപ്പിലൂടെ അദ്ദേഹം ചോദ്യമുയര്‍ത്തി. നിക്ഷിപ്ത താല്‍പര്യക്കാരു‌‌‌ടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആന്‍റണി ചോദിക്കുന്നു. വ്യക്തിയെന്ന നിലയ്ക്ക് സുരേഷ്കുമാറിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടതെന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നു. എങ്കില്‍ മാത്രമേ…

Read More

‘ലാൽ സാർ പറഞ്ഞു, ആൻറണി കൂടെ പോരേ…’; ആൻറണി പെരുമ്പാവൂർ

മോഹൻലാലിൻറെ നിഴലാണ് ആൻറണി പെരുമ്പാവൂർ. മഹാനടൻറെ അടുത്ത് ഡ്രൈവറായി എത്തി, പിന്നീട് നിർമാതാവും നടനുമായി മാറി ആൻറണി. ഇന്ന മലയാള സിനിമവ്യവസായത്തിലെ പ്രമുഖ നിർമാതാവാണ് ആൻറണി. മോഹൻലാലിൻറെ അടുത്ത് താൻ ചെന്നുപെട്ട കഥ ആൻറണി പറഞ്ഞത് മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആരാധകർ വീണ്ടും തരംഗമാക്കി. ആൻറണി പെരുമ്പാവൂരിൻറെ വാക്കുകൾ: ’20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോരുമ്പോൾ സാർ, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ ഓർക്കുമോ എന്നു…

Read More