റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയം. സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, സ്ഥാപന മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ, 8 മുതൽ 1 വരെ, 9 മുതൽ 2 വരെ, 10 മുതൽ 3 വരെ എന്നിങ്ങനെയുള്ള…

Read More

15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ തുടങ്ങും; ഇന്‍വെസ്റ്റ് കേരളയിൽ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്‍റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്‍റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിൽ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ കേരളത്തിൽ 5 വർഷത്തിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ പുതിയ സംരംഭങ്ങളിൽപ്പെടും. ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി മാറിയ ഇൻവെസ്റ്റ് കേരള നിക്ഷേപക…

Read More

ഹജ് തീർഥാടനം;  നാല് പ്രധാന പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രാലയം

2025 ലെ ഹജ് സീസണിനായുള്ള നാല് പ്രധാന പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രാലയം. സ്വദേശികളും വിദേശികളുമടക്കമുള്ള ആഭ്യന്തര തീർഥാടകർക്ക് ഈ പാക്കേജുകൾ ലഭ്യമാണ്. നുസുക് ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെ പാക്കേജുകളുടെ വിവരങ്ങൾ ലഭ്യമാണ്. മിനയിൽ വികസിപ്പിച്ച ക്യാംപുകളാണ് ആദ്യ പാക്കേജിൽ ഉൾപ്പെടുന്നത്. ഇവിടെ താമസം, മറ്റ് സൗകര്യങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരിക്കും. ഗതാഗത ചെലവ് ഒഴികെ 10,366 റിയാൽ മുതലാണ് ഈ പാക്കേജിന്റെ നിരക്ക്.രണ്ടാമത്തെ പാക്കേജ് മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാംപുകളാണ്. ഗതാഗത ചെലവ് ഒഴികെ…

Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് ഉറപ്പുനൽകി കളക്ടര്‍

പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ  കൊല്ലപ്പെട്ട  സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനൽകി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു  കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്നും കളക്ടര്‍ ഉറപ്പുനൽകി. തുടര്‍ന്ന് നാട്ടുകാര്‍ തത്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു.  സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ്…

Read More

‘വാഹനാപകടത്തിൽപ്പെടുന്നവർക്ക് 7 ദിവസത്തെ സൗജന്യ ചികിത്സ’; പദ്ധതി പ്രഖ്യാപിച്ച് നിതിൻ ​ഗഡ്കരി

 വാ​ഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.  അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്  24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും നൽകുമെന്നും അ​ദ്ദേഹം പറഞ്ഞു. …

Read More

സ്കൂൾ കലോത്സവം സമാപനം; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനുവരി 4 ന് ആരംഭിച്ച സ്കൂൾ കലോത്സവം നാളെ സമാപിക്കും.

Read More

സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.  നെയ്യാറ്റിൻകര എം എൽ എ കെ.ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെ എസ് ആർ…

Read More

ആഴ്ചയിൽ 4 സർവീസുകൾ; തിരുവനന്തപുരത്ത് നിന്ന് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ എയർലൈൻസ്

തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4:25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7:35നു പുറപ്പെട്ട് 9:55ന് ആയിരിക്കും അഹമദാബാദിൽ എത്തുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദ സഞ്ചാര…

Read More

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് എഎപി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി.  മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയിൽ നിന്നാണ് സിസോദിയ മത്സരിക്കുന്നത്. ഭരണവിരുദ്ധ വികാരവും ചില നിയമസഭാംഗങ്ങൾക്കെതിരായ ‘പൊതുരോഷവും’ കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കാൻ ആംആദ്മി പാർട്ടി (എഎപി) തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗ്രൗണ്ട് സർവേകളുടെ അടിസ്ഥാനത്തിലാണ് അഴിച്ചുപണി. കഴിഞ്ഞ മാസം പുറത്തിറക്കിയ സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ നിന്ന്…

Read More

പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

രാജ്യത്തെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലയിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. നിരവധി പുതിയ വിമാന സര്‍വീസുകളും മറ്റ് പ്രഖ്യാപനങ്ങളും നടത്തിയിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്കിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. നവംബര്‍ 24 മുതല്‍ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുതിയ സര്‍വിസുകള്‍ പ്രവര്‍ത്തിക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ബാങ്കോക്കിലേക്ക് ആഴ്ചയിലുള്ള സര്‍വീസുകളുടെ എണ്ണം 11 ആയി ഉയരും. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിക്കും ദിമാപൂരിനുമിടയില്‍ പുതിയ…

Read More