ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദി കേന്ദ്രസർക്കാർ: ആനി രാജ

ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദി കേന്ദ്രസർക്കാരെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ  പറഞ്ഞു.  ആശാവർക്കരർമാരെ കേന്ദ്രമിപ്പോഴും തൊഴിലാളികളായി അം​ഗീകരിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടുമെന്നും ആനി രാജ പറഞ്ഞു. പ്രതിമാസം ഏഴായിരം രൂപ സംസ്ഥാനത്ത് കിട്ടുന്നത് വലിയ കാര്യമാണ്.  മറ്റ് പല സംസ്ഥാനങ്ങളിലും ആയിരമോ, ആയിരത്തഞ്ഞൂറോ രൂപയാണ് കിട്ടുന്നത്.  പിഎസ്‍സിയിലെ ശമ്പള വർധനക്കും കെ വി തോമസിൻ്റെ യാത്രാബത്ത കൂട്ടിയതിനും തക്ക കാരണങ്ങളുണ്ടാകുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

Read More

‘ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം’; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വം

‘ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം’; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വംദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്ക്കെതിരെ പരോക്ഷ വിമർശനം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സംസ്ഥാന എക്‌സിക്യുട്ടീവിൽ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടി ചട്ടക്കൂടിൽ കെ.ഇ….

Read More

‘കോൺഗ്രസ് എംഎൽഎമാർ രാജിവെക്കാത്തതുകൊണ്ട് രാജിവെക്കില്ലെന്നത് ബാലിശമാണ്, മുകേഷ് രാജിവെക്കണം’; ആനി രാജ

കേസെടുത്ത സാഹചര്യത്തിൽ മുകേഷ്, എംഎൽഎ സ്ഥാനത്ത് നിന്നും സ്വമേധയാ രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് രാജിക്ക് തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കോൺഗ്രസ് എംഎൽഎമാർ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്നത് ബാലിശമാണ്. അതെല്ലാം വ്യക്തിഗതവാദങ്ങളാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു. അധികാരത്തിൽ ഇരിക്കുന്ന ഒരാൾ ഇത്തരം കുറ്റം ചെയ്‌തെന്ന് വരികയും സർക്കാർ…

Read More

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് ആനി രാജ

ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് വ്യക്തമാക്കി സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ രം​ഗത്ത്. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ അവ‍ര്‍, ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലേറ്റ തോൽവി പാര്‍ട്ടി വിലയിരുത്തുന്നതേയുള്ളൂവെന്നും പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് ആനി രാജ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടിൽ വീണ്ടും മത്സരിക്കുമോ…

Read More

‘രാഹുൽഗാന്ധിയെ അഭിനന്ദിക്കുന്നു, വർഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാനുള്ള പ്രതിപക്ഷത്തെ നൽകി’; ആനി രാജ

വർഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാൻ കെല്പുള്ള പ്രതിപക്ഷത്തെ നൽകിയ തിരഞ്ഞെടുപ്പാണുണ്ടായതെന്ന് വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ആനി രാജ. കല്പറ്റയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. ഒരു മണ്ഡലത്തിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എങ്ങനെ മുന്നേറ്റമുണ്ടാക്കി എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അത് പരിശോധിക്കുമെന്നു കരുതുന്നു. യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയെ അഭിനന്ദിക്കുന്നു. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം എത്തിയില്ലെങ്കിലും ആ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. രാജ്യത്താകമാനം ഇന്ത്യമുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. വർഗീയ ഫാസിസത്തിന്റെ അപകടം മനസ്സിലാക്കി രാജ്യത്തെ ജനം ഇന്ത്യമുന്നണിക്ക്…

Read More

‘രാഹുൽ ഗാന്ധി ചെയ്തത് നീതികേട്, റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു’; ആനി രാജ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മറ്റൊരു മണ്ഡലത്തിൽകൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർഥികളുടെ അവകാശമാണ്. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്ന്…

Read More

‘വെറ്റിലയും ചുണ്ണാമ്പും കൊടുത്താൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബിജെപി’; മനുഷ്യരെ വിലകുറച്ച് കാണുന്നതിന് തെളിവെന്ന് ആനിരാജ

വയനാട്ടിലെ ആദിവാസി കോളനികളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത് അവിടുത്തെ മനുഷ്യരെ വിലകുറച്ച് കാണുന്നതിന് തെളിവാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ. വെറ്റിലയും ചുണ്ണാമ്പും നൽകിയാൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബിജെപി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു. വയനാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി ആരോപണം ഉയരുകയാണ്. വിതരണം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ 1500ഓളം കിറ്റുകൾ സുൽത്താൻ ബത്തേരിയിൽ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കൽപ്പറ്റ…

Read More

പ്രതീക്ഷയ്ക്കൊത്ത്‌ പ്രവർത്തിക്കാൻ രാഹുൽഗാന്ധിക്കായില്ല; വികസനം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവർക്ക് പ്രയോജനപ്പെടണം: ആനി രാജ

മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ആനി രാജ പറഞ്ഞു. രാജ്യത്തെ മതവാദ, ഫാസിസ്റ്റ് ശക്തികളിൽനിന്നുരക്ഷിക്കാൻ വോട്ടർമാർ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയുന്ന വിധത്തിലാകണം ഓരോ എം.പി.യുടെയും പ്രവർത്തനം. എന്നാൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ അഞ്ച് വർഷവും സ്വന്തം മണ്ഡലത്തെ നോക്കാനായില്ല. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രമായിരുന്നു മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം. പാർലമെന്റിൽ വയനാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിലും പരിഹാരം ഉറപ്പുവരുത്തുന്നതിലും…

Read More

‘ നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക്’; ആനി രാജ

നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക് എന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. വോട്ട് ചോദിക്കുമ്പോൾ മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് അജൻഡയില്ല. ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കാൻ സുരേന്ദ്രന് ആരോപണങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്രയും അഴിമതി നടത്തിയ സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വേറെയില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും ആനി രാജ പറഞ്ഞു.  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൂടി എത്തുന്നതോടെ സംസ്ഥാനത്തെ…

Read More

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എതിർ സ്ഥാനാർത്ഥിയായാലും ഇടതുപക്ഷ രാഷ്ടീയം പറഞ്ഞ് വോട്ട് തേടും: എല്‍ഡിഎഫ് സ്ഥാനാർത്ഥി ആനി രാജ

ജനപ്രതിനിധി എന്നാല്‍ പൂര്‍ണമായും ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ടയാളാണ്. രാഷ്ട്രീയ ബാലപാഠം പഠിച്ചത് വയനാട്ടില്‍ നിന്നാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ആനി രാജ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എതിർ സ്ഥാനാർത്ഥിയായാലും ഇടതുപക്ഷ രാഷ്ടീയം പറഞ്ഞ് വോട്ട് തേടുമെന്ന് ആനി രാജ പറഞ്ഞു. വന്യജീവി പ്രശ്നങ്ങളുടെ ഇരയാണ് താനെന്നും ആനി രാജ പറഞ്ഞു. അൻപതോളം തെങ്ങുകളുള്ള പറമ്പാണ്. മലയണ്ണാനും കുരങ്ങുമെല്ലാം കാരണം വീട്ടിലെ ആവശ്യത്തിനുള്ള തേങ്ങ പോലും കിട്ടുന്നില്ല. നേരത്തെ ആന വന്നും തെങ്ങ് നശിപ്പിക്കുമായിരുന്നു. ഫെൻസിട്ടതോടെ ഇപ്പോള്‍ ആന വരുന്നില്ല. വന്യജീവി…

Read More