
അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷനാക്കാൻ ബിജെപി ആലോചന
തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ.അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചന. യുവജനങ്ങൾക്കിടയിലെ അണ്ണാമലൈയുടെ സ്വാധീനം കണക്കിലെടുത്താണ് ഈ സാധ്യതയെക്കുറിച്ച് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. അതേസമയം ദേശീയ തലത്തിൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളോ ദക്ഷിണേന്ത്യയിൽ നിർണായക ചുമതലയോ അണ്ണാമലൈക്കു നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്. പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ പുതിയ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും 2026ൽ ഡിഎംകെ അധികാരത്തിൽനിന്നു…