വന്യജീവി ആക്രമണം മൂലമുള്ള മരണം; ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പ് ശുപാർശ നൽകി

വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പ് ശുപാർശ നൽകി. നിലവിൽ 10 ലക്ഷംരൂപയാണ് കൊടുക്കുന്നത്. സാമ്പത്തികപ്രയാസം ചൂണ്ടിക്കാട്ടി തുക കൂട്ടുന്നതിനെ പ്രാഥമികചർച്ചകളിൽ ധനവകുപ്പ് എതിർത്തു. അതോടെ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവിട്ടു. 10 ലക്ഷം രൂപ വനംവകുപ്പിന്റെ ഫണ്ടിൽനിന്നും നാലുലക്ഷം രൂപ ദുരന്തനിവാരണനിധിയിൽനിന്നും നൽകണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. ചർച്ചകൾക്കൊടുവിൽ നാലുലക്ഷം രൂപ ദുരന്തനിവാരണനിധിയിൽനിന്ന് കൊടുക്കാൻ തീരുമാനമായി. പക്ഷേ, വനംവകുപ്പ് വിഹിതം ആറുലക്ഷമേ നൽകാവൂ. നാലുലക്ഷം ദുരന്തനിവാരണനിധിയിൽനിന്നുള്ള വിഹിതംകൂടി ചേർത്ത് മുൻപത്തെപ്പോലെ സഹായം 10 ലക്ഷമായി…

Read More

മൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവെച്ച് കൊല്ലണം; സെക്രട്ടറിയേറ്റിന്‍റെ മുകളിൽ വരെ കുരങ്ങ് ശല്യമെന്ന് പി വി അൻവർ

പിണറായിസത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് കേരള  കോർഡിനേറ്റർ പി വി അൻവർ. സർക്കാർ കൊള്ള സംഘമായി മാറിയതിന്‍റെ ഉദാഹരണമാണ് ബ്രൂവറി. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും അഴിമതി നടത്തുമെന്ന് ധാർഷ്ട്യമാണിത്. ബ്രുവറിയിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് പോലും എതിർപ്പുണ്ട്. അതിൽ ഉത്തരമില്ല. എക്സൈസ് മന്ത്രി ജനങ്ങളെ കളിയാക്കുന്നു. ക്വാറി അനുമതി നൽകുന്നതിലും അഴിമതി നടക്കുന്നുവെന്ന് അൻവര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് പിന്നിൽ. ദേശീയ പാത നിർമാണം ശരിയായിട്ടില്ല. പരാതിപ്പെടുന്നവരെ നേരിടാൻ റിയാസ് ഗുണ്ടകളെ നിയോഗിച്ചിട്ടുണ്ട്. സിപിഐയുടെ…

Read More

ഉദ്യോഗസ്ഥർ സർവേയുമായി എത്തി; വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. കഞ്ചിക്കോട് പയറ്റുകാട് മേഖലയിലാണ് ആനക്കൂട്ടം ഉദ്യോഗസ്‌ഥ സംഘത്തിന്റെ വഴിമുടക്കിയത്.   പി ടി 5, പി ടി 14 എന്നീ കൊമ്പൻമാരാണ് വഴിമുടക്കിയത്. ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞ് ഓടുകയായിരുന്നു. മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകൾ മേഖല വിട്ടുപോവാതിരുന്നതോടെ സർവേ നടപടികൾ ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങി.  പുതുശ്ശേരി പഞ്ചായത്തിലെ ചാവടിപ്പാറ മുതൽ അയ്യപ്പൻമല വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാണ്. ഇതിൽ പയറ്റുകാട്, അയ്യപ്പൻമല തുടങ്ങിയ പ്രദേശങ്ങളിൽ…

Read More

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; വനംമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് സതീശൻ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല.  സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലെത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ…

Read More