
രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും
ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും രംഗത്ത്. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കൽ, ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. മാത്രമല്ല സമരത്തിൽ പങ്കെടുക്കു ജീവനക്കാർക്ക് ഓണറേറിയം നൽകരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാർ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവർക്ക് ഓണറേറിയം നൽകേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടർന്നാൽ…