
ആന്ധ്രപ്രദേശിൽ ക്ഷേത്രമതിൽക്കെട്ട് ഇടിഞ്ഞുവീണ് 8 മരണം; നിരവധിപേർക്ക് പരിക്കേറ്റു
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ക്ഷേത്രമതിൽക്കെട്ട് ഇടിഞ്ഞുവീണ് 8 മരണം നിരവധിപേർക്ക് പരിക്കേറ്റു .വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്മ്മി നരസിംഹസ്വാമി ക്ഷേത്രത്തിലെ മതിൽക്കെട്ടാണ് ഇടിഞ്ഞുവീണത്.ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദർശനത്തിനായി വരിനിന്നവരുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ച പുലർച്ച 2:30 ഓടെയാണ് അപകടം ഉണ്ടായത്.എസ്ഡിആർഎഫ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പുതുതായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത്.പ്രാദേശികമായി ഉണ്ടായ ശക്തമായ മഴയാണ് മതിൽ തകർന്നുവീഴാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുഖമന്ത്രി എൻ. ചന്ദ്രബാബു നായിഡു…