
തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് അമിത് ഷാ
തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. ‘പൂരം ആഘോഷിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കും ഹൃദയപൂർവ്വം പൂരം ആശംസകൾ,’ എന്നാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ശക്തൻ തമ്പുരാൻ ആരംഭിച്ച ഈ ആഘോഷം നമ്മുടെ സമ്പന്നമായ ആചാരങ്ങളെയും സാംസ്‌കാരിക ഐക്യത്തെയും പ്രതിനിധീകരിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.