
‘വ്യാപാരയുദ്ധം വേണ്ട’; അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ
തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത തീരുവയാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന അമേരിക്കയുടെ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കമെന്ന് ആഗോള സാമ്പത്തിക സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെടേണ്ട എന്നുള്ള നിലപാടാണ് ഇന്ത്യയുടേത്. നേരത്തെ കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍, ടെക്സ്റ്റൈല്‍സ, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുടെ ഇറക്കുമതി…