
മോദി ട്രംപിനെ കണ്ടിട്ടും രക്ഷയില്ല; അമേരിക്കയിൽ നിന്ന് രണ്ടാം ബാച്ച് ഇന്ത്യക്കാരെ എത്തിച്ചതും വിലങ്ങണിയിച്ചെന്ന് റിപ്പോർട്ട്
അമേരിക്കയിൽ അനധികൃതമായി കുടിയേറിയ രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതും കൈകാലുകൾ ബന്ധിച്ചെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാത്രി 11.40 ഓടെയാണ് സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ മടക്കിയയച്ചത്. പഞ്ചാബിലെ അമൃതസറിൽ ഇറങ്ങിയ ഇന്ത്യക്കാരുടെ കൈകളിൽ വിലങ്ങണിയിക്കുകയും കാലുകൾ ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയിൽ എത്തിയ ശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ച് മാറ്റിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃതസര്‍ വിമാനത്താവളത്തിലെത്തിച്ചത്.നേരത്തെ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് മടക്കിയയച്ചത് വലിയ വിമർശനങ്ങൾക്ക്…