ഓണക്കാലത്തെ വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്ക്ക് ധനവകുപ്പ് 225 കോടി അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് ഓണക്കാലത്ത് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105…

Read More

വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ഒരു കോടി രൂപ അനുവദിക്കും : ജോസ് കെ മാണി

സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച്‌ നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്.  അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍…

Read More

കേരളത്തിനു നികുതിവിഹിതമായി 2,736 കോടി അനുവദിച്ച് കേന്ദ്രം

കേരളത്തിനു നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി  രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.  ഫെബ്രുവരി 12 നു 71,061 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനു പുറമേയാണു വീണ്ടും നികുതിവിഹിതമായി 1.42 ലക്ഷം കോടി രൂപ അനുവദിച്ചത്. 

Read More