ബംഗ്‌ളാദേശിലെ കലാപം; അതിർത്തിയിൽ കനത്ത സുരക്ഷ, സർവകക്ഷി യോഗം തുടങ്ങി ഇന്ത്യ

ബംഗ്‌ളാദേശിലെ കലാപ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്‌ളാദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു. അതിർത്തിയിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി. ബംഗ്ളാദേശ് അതിർത്തിയിലെ ബരാക് താഴ്വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5…

Read More

പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ ബസിന് ടോൾ പിരിക്കില്ല ; സർവകക്ഷി യോഗത്തിൽ തീരുമാനം

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ സ്‌കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കരുതെന്ന് തീരുമാനം. തരൂർ എം.എൽ.എ പി.പി.സുമോദിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് നടപടി. ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്‌കൂൾ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോൾ പ്ലാസ അധികൃതർക്ക് കൈമാറണമെന്നാണ് നിർദേശം.പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നടപടിയും പിൻവലിച്ചു. ഈ മാസം ഒന്ന് മുതൽ പ്രദേശവാസികൾ, സ്‌കൂൾ വാഹനങ്ങൾ എന്നിവർ ടോൾ നൽകണമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നു.

Read More

സമാധനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും; പ്രമേയം പാസാക്കി സർവകക്ഷി യോഗം

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷിയോ​ഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുകയാണ്.രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം; സമാധാനത്തിന്റെയും…

Read More

‘മോദിക്കെതിരെ ഒന്നിച്ച് പോരാടും’; പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം സമാപിച്ചു

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം പട്നയിൽ സമാപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് പ്രഖ്യാപിച്ചാണ് യോഗം സമാപിച്ചത്. ഒന്നിച്ചുനിൽക്കാൻ സമവായത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ആക്രമിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുപോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എന്ത് രാഷ്ട്രീയനിലപാട് സ്വീകരിച്ചാലും പ്രതിപക്ഷം ഒറ്റകെട്ടായി നിൽക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു….

Read More

‘പ്രധാനമന്ത്രി രാജ്യത്തില്ല, മോദിക്ക് സർവകക്ഷിയോഗം പ്രധാനമല്ലേ?’: മണിപ്പൂർ കലാപത്തിൽ രാഹുൽ

മണിപ്പൂർ കലാപത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപം മോദിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് വിമർശനം. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ, വർഗീയ സംഘർഷം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ 50 ദിവസമായി മണിപ്പൂരിൽ അശാന്തിയുടെ തീജ്വാല ആളിക്കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നു. ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് സർവകക്ഷി യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ…

Read More