പാലക്കാട് 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ്

പാലക്കാട് ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. നിലവിൽ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതി നൽകിയ മൊഴി. ഇന്നലെയാണ് 35കാരി 14കാരനുമായി നാടുവിട്ടതും പിന്നീട് അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്….

Read More

നോട്ടയുടെ വോട്ടിൽ വർധന; ആലത്തൂർ നോട്ടയ്ക്ക് പതിനായിരത്തിലേറെ വോട്ട്

കേരളത്തിലെ 20 മണ്ഡലങ്ങളിലും നോട്ടയുടെ വോട്ടിലും വൻ വർധന. ആലത്തൂരും കോട്ടയത്തും നോട്ടക്ക് പതിനായിരത്തിലേറെ വോട്ടുകൾ ലഭിച്ചുവെന്നാണ് വോട്ടെണ്ണൽ ഉച്ചക്ക് രണ്ടര പിന്നിടുമ്പോഴുള്ള കണക്കുകൾ പറയുന്നത്. ആറ്റിങ്ങലിൽ 6122 വോട്ടുകളാണ് നോട്ട നേടിയത്. ആലപ്പുഴയിൽ 6428 വോട്ടാണ് നേടിയത്. ആലത്തൂർ 10077 വോട്ടും നോട്ടക്ക് ലഭിച്ചപ്പോൾ ചാലക്കുടിയിൽ -7357 വോട്ടും ലഭിച്ചു. എറണാകുളം-7528, ഇടുക്കി- 9400,കണ്ണൂർ-6997, കാസർകോഡ് -3521, കൊല്ലം- 5183, കോട്ടയം- 10823,കോഴിക്കോട്- 5070, മലപ്പുറം-5332,മാവേലിക്കര-9334,പാലക്കാട്- 7286, പത്തനംതിട്ട- 4870,പൊന്നാനി-4657,തിരുവനന്തപുരം-6185,തൃശൂർ -5946,വടകര-2598,വയനാട്- 6643 എന്നീ വോട്ടുകളാണ്…

Read More

ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം; വിജയ പ്രതീക്ഷയുണ്ടെന്ന് പ്രതികരണം

ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം മുന്നേറ്റം. നിലവിൽ 10087 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ടുപാടി ജയിച്ച മണ്ധലത്തിലാണ് സിപിഎം മുന്നേറ്റം. ഇത്തവണ കേരളത്തിൽ ആറ്റിങ്ങലും ആലത്തൂരും ആണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്ന രണ്ട് മണ്ഡലങ്ങൾ. ആലത്തൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും…

Read More

കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു

പാലക്കാട് കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു. ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിലാണ് സംഭവം ഉണ്ടായത്. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനൽച്ചാട്ടം നടത്തുന്നതിനിടെ കുട്ടി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നു.

Read More

ആലത്തൂരിലെ ബാറിൽ വെടിവയ്പ്പ്; മാനേജർക്ക് പരിക്ക്

പാലക്കാട് ആലത്തൂരിലെ ബാറിലുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് ഗുരുതര പരിക്ക്. കാവശേരിയിലുള്ള ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആറുമാസം മുൻപ് തുറന്ന ബാറിലാണ് അക്രമസംഭവങ്ങളുണ്ടായത്. ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജറുമായുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. ബാറിലെ സർവീസ് മോശമാണെന്ന് പറഞ്ഞായിരുന്നു വാക്കുതർക്കമുണ്ടായത്. തുടർന്നിത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാറിലെ മാനേജരായ രഘുനന്ദനാണ് വെടിയേറ്റത്. എയർ പിസ്റ്റളാണ് അക്രമികൾ ഉപയോഗിച്ചത്. പിന്നാലെ ബാറിലെ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അക്രമം നടത്തിയ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണ്. പ്രതികളെ…

Read More