കളര്‍കോട് ദുരന്തം; വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു, ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആര്‍ടിഒ

ദേശീയപാതയില്‍ ചങ്ങനാശ്ശേരിക്ക് സമീപം കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍.ടി.ഒ. എ.കെ. ദിലു. കാറിലെ ഓവര്‍ ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി. 11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒരുപക്ഷെ, മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുക. ഇതിന് പുറമെ 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ആന്റിലോക്ക് ബ്രേക് സംവിധാനം ഇല്ലാത്ത വാഹനമായിരുന്നുവെന്നും അതുണ്ടായിരുന്നുവെങ്കില്‍ അപകടത്തിന്‍റെ തീവ്രത കുറക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം…

Read More

‘ഇത് മകളുടെ സ്വപ്നം, ഓർമയ്ക്കായി ക്ലിനിക്ക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ല’; ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ക്ലിനിക്കിലെ പ്രാർത്ഥന ഹാൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മകളുടെ സ്വപ്നമാണ് സഫലമായതെന്ന് വന്ദനയുടെ അമ്മ പ്രതികരിച്ചു. വന്ദനയുടെ പേരിൽ ഒരു ക്ലിനിക് എന്നത്തെയും ആഗ്രഹമായിരുന്നു. മകൾ ജീവിച്ചിരിക്കുമ്പോൾ ക്ലിനിക് തുടങ്ങണം എന്നായിരുന്നു ആഗ്രഹം. വന്ദനയുടെ ഓർമ്മയ്ക്കായി ക്ലിനിക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ലെന്നും നിറകണ്ണുകളോടെ…

Read More

എസ്എസ്എല്‍സി പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; അധ്യാപികമാരുടെ ഫോണ്‍ പിടിച്ചെടുത്ത് സ്‌ക്വാഡ്

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആലപ്പുഴയില്‍ രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ ഇത് പാലിക്കാന്‍ അപൂര്‍വം ചിലര്‍ മടി കാണിക്കുന്നതായി മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ നെടുമുടി എന്‍എസ്എസ്എച്ച്എസിലെ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്….

Read More

കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; ആക്രമിച്ചത് സഹോദരിയുടെ ഭർത്താവ്

കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജൻറ് മായാദേവിയെയാണ് വെട്ടിയത്. ആലപ്പുഴ ജില്ലയിലെ കളർകോട് ശാഖയിലാണ് സംഭവം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാർ ഉടൻ പ്രതിയെ പിടിച്ചുമാറ്റി.

Read More

കായംകുളത്ത് മകന്‍ അമ്മയെ അടിച്ചുകൊന്നു

കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മകന്‍ ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നുത്. ഇരുവരും തമ്മില്‍ വഴക്ക്…

Read More

സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; സര്‍ക്കാരിന് കത്ത് നല്‍കി പഞ്ചായത്ത്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്‌റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്. താന്‍ മരിച്ചുവെന്ന് കാണിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാര…

Read More

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് , 8പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു, 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായകൊലക്കുറ്റവും തെളിഞ്ഞു. വാദത്തിനുശേഷമായിരിക്കും പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിധി പ്രസ്താവനയുണ്ടാകുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് ഇന്ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസന്‍റെ അമ്മ വിനോദിനി…

Read More

ഹരിപ്പാട് സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി

ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ(48) സുഹാറിൽ ഹൃദയഘാതത്തെ തുടർന്നു മരണപ്പെട്ടു. സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര. പിതാവ്​: നാരായണൻ. മാതാവ്​: ഓമന. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More