പാകിസ്താന് പിന്തുണ; ഇന്ത്യയ്‌ക്കെതിരേ ‘ജിഹാദി’ന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് രാജ്യാന്തര ഭീകരസംഘടനയായ അൽഖ്വയ്ദ. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനംചെയ്തുകൊണ്ടുമുള്ള അഷഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു. പാകിസ്താന് മേൽ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നൽകണം. ജിഹാദ് നടത്തണം എന്നാണ് ഈ പ്രസ്താവനയിൽ പറയുന്നത്. ‘അൽഖ്വയ്ദ ഓഫ് ഇന്ത്യൻ സബ്‌കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കെതിരായ യുദ്ധത്തിൽ ഒന്നിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ‘ഭഗവ’ ഭരണകൂടം എന്നാണ് ഇന്ത്യയിലെ സർക്കാരിനെ പ്രസ്താവനയിൽ വിശേഷിപ്പിക്കുന്നത്. പാകിസ്താൻ മണ്ണിൽ…

Read More