എമിറേറ്റ്‌സ് സർവിസുകൾ 2034ഓടെ ആൽ മക്തൂമിലേക്ക് മാറും
എമിറേറ്റ്‌സ് എയർലൈനിൻറെ മുഴുവൻ സർവിസുകളും 2034ഓടെ പുതുതായി നിർമിക്കുന്ന ആൽ മക്തൂം വിമാനത്താവള ടെർമിനലിലേക്ക് മാറ്റുമെന്ന് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സാഇദ് ആൽ മക്തൂം പറഞ്ഞു. ദുബൈയുടെ ഡി33 പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് സർവിസുകൾ ആൽ മക്തൂമിലേക്ക് ഒറ്റയടിക്ക് മാറും. സർവിസുകൾ രണ്ട് വിമാനത്താവളങ്ങളിലായി വിഭജിക്കില്ല. മാറ്റത്തിൻറെ ഘട്ടത്തിലും ഒരു വിമാനത്താവളത്തിൽ നിന്നാണ് സർവിസ് നടക്കുക -അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന മേഖലയുടെയും വിമാനക്കമ്പനികളുടെയും വളർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ വിമാനത്താവളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു….