ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം; മനാഫ് മനുഷ്യനാണ്, യൂട്യൂബ് ചാനൽ തുടങ്ങിയത് മഹാപരാധമായി കാണാൻ കഴിയില്ല: അഖിൽ മാരാർ

ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തി സംവിധായകന്‍ അഖില്‍ മാരാര്‍. യുട്യൂബ് ചാനല്‍ തുടങ്ങിയത് മഹാപരാധമായി കാണാന്‍ തനിക്ക് കഴിയില്ലെന്ന് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താന്‍ കണ്ടകാഴ്ചയില്‍ മനാഫ് മനുഷ്യനാണെന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു. അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:   ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം… യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല.. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യര്‍ ഉള്ള നാട്ടില്‍ 72 ദിവസം ഒരാള്‍…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ; മുൻകൂർ ജാമ്യം തേടി അഖിൽ മാരാർ ഹൈക്കോടതിയിൽ

സംവിധായകന്‍ അഖില്‍ മാരാര്‍ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് കേസെടുത്തത്. 

Read More

ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് അഖിൽ മാരാർ; സർക്കാരിനുള്ള ചെറിയ പിന്തുണയെന്ന് കുറിപ്പ്

മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങൾ നടത്തിയ സംവിധായകൻ അഖിൽ മാരാർ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു. ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭാവന ചെയ്തതിന്റെ രേഖയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാം എന്ന് അഖിൽ മാരാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ അദ്ദേഹം ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല. ഈ…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; അഖിൽ മാരാർക്കെതിരെ കേസെടുത്തു

സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാ‍ർക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പകരം താൻ വീടുകൾ വച്ചു നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നെഴുതിയ പുതിയ പോസ്റ്റും അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടത്തിയ…

Read More