
സൂരിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി; ‘മാമൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു
സൂരിയെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത മാമൻ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ സ്വാസികയും ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. രാജ്കിരൺ ആണ് മറ്റൊരു താരം. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധാനം. ശ്രീ പ്രിയ കമ്പെയിൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ദിനേശ് പുരുഷോത്തമൻ…