യാത്രക്കാരെ വഞ്ചിക്കുന്ന നടപടി; പൊട്ടിയ സീറ്റ് തന്ന് ചതിച്ചെന്ന് വിമർശനവുമായികേന്ദ്രമന്ത്രി: ക്ഷമാപണം നടത്തി എയർ ഇന്ത്യ

എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തനിക്ക് നൽകിയത് പൊട്ടിയ സീറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്ക് എയർ ഇന്ത്യ വിമാനത്തിൽ തനിക്ക് ലഭിച്ചത് തകർന്ന സീറ്റാണെന്നും യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയർ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റ ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെട്ടു എന്ന് കരുതിയെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അനുവദിച്ച സീറ്റ് പൊട്ടിയതിനെക്കുറിച്ച് എയർലൈൻ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ, സീറ്റിന്റെ അവസ്ഥയെക്കുറിച്ച് മാനേജ്‌മെന്റിനെ നേരത്തെ…

Read More

ഉയർന്ന സുരക്ഷാ മാനദണ്ഡം: മികച്ച പൈലറ്റ് പരിശീലനം; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി എയർ ന്യൂസിലാൻഡ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ ആയി എയർ ന്യൂസിലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. എയർലൈൻ റേറ്റ്ങ്സ് എന്ന വെബ്സൈറ്റാണ് (AirlineRatings.com) ഈ വർഷത്തെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാമതുള്ളത് ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് ആണ്.  ഇരു കമ്പനികളും തമ്മിൽ 1.50 പോയിന്‍റ്  വ്യത്യാസം മാത്രമേയുള്ളൂ. അപകടങ്ങൾ, ഗുരുതരമായ സംഭവങ്ങൾ, അവ കൈകാര്യം ചെയ്ത രീതി, പൈലറ്റിന്‍റെ പരിശീലനം തുടങ്ങിയ മാനദണ്ഡ പ്രകാരമാണ് വിമാന കമ്പനികളെ വിലയിരുത്തുന്നത്. ആഗോളതലത്തിൽ 385 വിമാന കമ്പനികളെ വിലയിരുത്തിയാണ് 25 എയർലൈനുകളുടെ പട്ടിക തയ്യാറാക്കിയത്. …

Read More

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും. യു.കെ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ പട്ടികയിലാണ് 103 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 76-ാം റാങ്ക് ദേശീയ എയർലൈൻസ് സ്വന്തമാക്കിയത്. സുരക്ഷയും സർക്കാർ ഓഡിറ്റുകളും അടക്കം നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളുടെ പഴക്കം, യാത്രക്കാരുടെ അഭിപ്രായം, ലാഭം, നിക്ഷേപകരുടെ റേറ്റിങ്, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Read More