ആകാശത്തും ഇനി ഇന്റർനെറ്റ്; നടപ്പാക്കുന്നത് എയർ ഇന്ത്യ

വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ. 2025 ജനുവരി 1 മുതൽ, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. എയർ ബസ് എ 350, ബോയിങ് 787-9, എയർബസ് A321neo വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും…

Read More

വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്ലിം യാത്രക്കാർക്ക് മാത്രം ; ലയനത്തിന് പിന്നാലെ അടിമുടി മാറ്റവുമായി എയർ ഇന്ത്യ

വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം…

Read More

ട്രിച്ചിയിൽ തകരാറിലായ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണ ഉത്തരവിറക്കി ഡിജിസിഎ

ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ‘ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി…

Read More

ആശ്വാസം , സമാധാനം ; സാങ്കേതിക തകരാറിലായ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി ഏറെ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്….

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്ന് പുക; യാത്രക്കാരെ തിരിച്ചിറക്കി

 തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു വിമാനത്തില്‍ നിന്ന് ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നും എയർ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Read More

വിമാന യാത്രയിൽ വൈഫൈ ഒരുക്കാൻ എയർ ഇന്ത്യ; ആദ്യം ഡൽഹി-ലണ്ടൻ സർവീസിൽ

വിമാനങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എയർ ഇന്ത്യ. ഇനി യാത്രക്കാർക്ക് ആകാശത്ത് വച്ചും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ സർവീസിലായിരിക്കും ഇത് ആദ്യമായി ഉൾപ്പെടുത്തുക. സെപ്തംബർ രണ്ടിനാണ് എയർ ഇന്ത്യ ഡൽഹി-ലണ്ടൻ ട്രിപ്പിൽ വൈഫൈ ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയർപോർട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ തലത്തിലേക്ക് ഉയർത്തുന്നതാണ് പുതിയ വൈഫൈ സേവനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ലണ്ടൻ സർവീസുകൾ ദിവസേനെ രണ്ടെണ്ണം വീതമാണ് ഡൽഹി എയർപോർട്ടിൽ…

Read More

പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് വിമാനം പറത്തിയ സംഭവം; എയർ ഇന്ത്യയ്ക്ക് പിഴ

എയർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്. പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ. ഇക്കഴിഞ്ഞ ജൂലൈ ഒൻപതിന് മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് പറത്തിയത്. ട്രെയിനിങ് ക്യാപ്റ്റനൊപ്പമാണ് ഈ വിമാനം പൈലറ്റ് ട്രെയിനി പറത്തേണ്ടിയിരുന്നത്. റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകുകയും വേണമെന്നാണ് നിയമം. എന്നാൽ യാത്രയ്ക്ക്…

Read More

വിമാനത്തിലെ ബോംബ് ഭീഷണി കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; 135 യാത്രക്കാരെയും ചോദ്യം ചെയ്യും

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ. ഇതേത്തുടർന്നാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ചത്. സംഭവത്തിന്റെ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുൾപ്പടെ വിട്ടുനൽകൂ. ഇതുവരെയുള്ള പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവർക്ക് പകരം വിമാനം ഏർപ്പെടുത്തി. ഇന്നു രാവിലെ എട്ടു…

Read More

എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി

മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി അധികൃതര്‍ക്ക് സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും. യാത്രക്കാര്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read More

വിമാന സമയക്രമം പാലിക്കാത്ത എയർഇന്ത്യയുടെ നിരുത്തരവാദിത്തം അവസാനിപ്പിക്കണം ; നവയുഗം സാംസ്കാരിക വേദി

വി​മാ​ന​ങ്ങ​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യും പ​ല​പ്പോ​ഴും സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യും എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സു​ക​ൾ പ്ര​വാ​സി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു പ്ര​ഫ​ഷ​ന​ൽ ക​മ്പ​നി​യെ​പ്പോ​ലെ പെ​രു​മാ​റി, ഉ​പ​യോ​ക്താ​ക്ക​ളോ​ടു​ള്ള ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ എ​യ​ർ ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സൈ​ഹാ​ത്ത് യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ല്ല സി​ഹാ​ത്ത് ന​വ​യു​ഗം ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യേ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ജാ​വേ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു….

Read More