
നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ദുബൈയിൽ എ.ഐ അക്കാദമി വരുന്നു
ദുബൈയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അക്കാദമി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സുപ്രധാന മേഖലകളിൽ അതിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് എ.ഐ അകാദമി സ്ഥാപിക്കുന്നത്. ദുബൈയിൽ നടക്കുന്ന ദുബൈ എ.ഐ വീക്ക് 2025ന്‍റെ ഉദ്ഘാടന വേളയിലാണ് ശൈഖ് ഹംദാന്‍റെ ഇതു സംബന്ധിച്ച പ്രഖ്യാപനം. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ ബോർഡ് ഓഫ് ട്രസ്റ്റ് ചെയർമാൻ കൂടിയായ ശൈഖ്…