ദളിത് വരനെ ഉയർന്ന ജാതിക്കാർ ആക്രമിച്ചെന്ന് പരാതി; അന്വേഷണം ആരംഭിച്ച് ആഗ്ര പോലീസ്

വിവാഹാഘോഷത്തിനിടെ ഉയർന്ന ജാതിക്കാർ ദളിത് വരനെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാഗ്ല തൽഫി നിവാസിയായ അനിത നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അനിതയുടെ മകളുടെ വിവാഹാഘോഷയാത്ര മഥുരയിൽ നിന്ന് എത്തിയപ്പോഴാണ് സംഭവം നടന്നത്. ഗ്രാമത്തിൽ നിന്ന് അൽപ്പം അകലെയുള്ള വീട്ടിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. സംഗീതത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര റോഡിലൂടെ നീങ്ങിയപ്പോൾ ഉയർന്ന ജാതിക്കാരിൽ നിന്നും ഒരു കൂട്ടം ആളുകൾ വടികളുമായി എത്തി വരനെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ബന്ധുക്കളായ…

Read More

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം ആഗ്രയിൽ തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം ആഗ്രയില്‍ തകര്‍ന്നു വീണു. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ആഗ്രയിൽ അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 4 വിദ്യാർഥികൾ പിടിയിൽ

ആഗ്രയിൽ അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി. അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാർഥി സുഹൃത്തുക്കൾക്ക് വിഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തിൽ…

Read More

ആറ് വയസുകാരിയെ നാലാം ക്ലാസുകാരൻ പീഡിപ്പിച്ചെന്ന് പരാതി ; സംഭവം ആഗ്രയിൽ

ആറ് വയസ്സുകാരിയെ നാലാം ക്ലാസ് വിദ്യാർഥി പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 11 വയസ്സുകാരനായ നാലാം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കുട്ടികളുടെ വീട് നിൽക്കുന്ന പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം കുട്ടി ട്യൂഷന് പോകുമ്പോൾ ആരോപണവിധേയനായ നാലാം ക്ലാസ് വിദ്യാർഥി ആരുമില്ലാത്ത സ്ഥലത്തേക്ക്…

Read More