ബഹ്‌റൈനിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സർവിസിന് പുതിയ ഏജൻസി

ബഹ്‌റൈനിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സർവിസുകൾക്ക് പുതിയ ഏജൻസിയെ കണ്ടെത്തി ഇന്ത്യൻ എംബസി. ആറ് പ്രമുഖ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. അതിൽ കുറഞ്ഞ ലേലത്തുക വെച്ച ബഹ്‌റൈൻ ആസ്ഥാനമായിട്ടുള്ള യൂസുഫ് ബിൻ അഹ്‌മദ് കാനു ഡബ്ല്യു.എൽ.എൽ എന്ന സ്ഥാപനത്തിനാണ് ഇന്ത്യൻ പാസ്‌പോർട്ട് വിസ സർവിസ് ഔട്ട് സോഴ്‌സിങ് സെന്ററിന്റെ കരാർ ലഭിച്ചത്. അടുത്ത മൂന്നു വർഷത്തേക്കാണ് കരാർ. ഏജൻസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമായിരിക്കും കരാർ ഒപ്പിടൽ നടക്കുക. കരാറൊപ്പിട്ട ശേഷം രണ്ടുമാസത്തിനകം പുതിയ ഏജൻസി പ്രവർത്തനമാരംഭിക്കും. ഐ.വി.എസ്…

Read More

പാനൂരിലെ ബോംബ് സ്ഫോടനം: കേന്ദ്ര ഏജൻസി അന്വേഷിക്കണം; ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെന്‍റ്  മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ഒരാൾ മരിച്ച ശേഷം…

Read More

മാസപ്പടി ആരോപണത്തിൽ കേന്ദ്ര അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി; ഹർജി 24ന് പരിഗണിക്കും

 മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച   രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. അന്വേഷണം  നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് കോടതിയെ അറിയിച്ചു. ഹർജി 24 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.   

Read More