‘രാഷ്ട്രീയ പകപോക്കൽ’; കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു: കെ രാധാകൃഷ്ണൻ 

കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ പറഞ്ഞു. ഇത് രാഷ്ട്രീയ പകപോക്കൽ ഉള്ള നീക്കമാണ്. സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. പിരിക്കുന്ന പൈസ ആർക്കെങ്കിലും കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയല്ല. മറിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുകയും ആവശ്യത്തിന് എടുക്കുകയും ചെയ്യുന്ന…

Read More

ഒമാനിൽ പുതിയ വാഹനങ്ങൾ ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

ഒ​മാ​നി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നേ​ര​ത്തെ, പു​തി​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ ആ​ർ.​ഒ.​പി വാ​ഹ​ന സ്ഥാ​പ​ന വ​കു​പ്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു.​ പു​തി​യ സം​വി​ധാ​നം വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് രാ​ജ്യ​ത്തെ നി​ര​വ​ധി വാ​ഹ​ന വി​ൽ​പ​ന ഏ​ജ​ൻ​സി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

Read More

ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവീശിപിടിക്കുന്നു; മുഖ്യമന്ത്രി

ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവീശിപിടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തെളിവിൻറേയും അടിസ്ഥാനത്തിൽ അല്ല ഈ നടപടി. ബിജെപി ഇതൊരു അജണ്ട ആക്കി. ഇതാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതി. രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ കഴിയുന്നത് ജനാധിപത്യത്തിൻറെ നഗ്‌നമായ ലംഘനമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദ്ദ തന്ത്രത്തിൻറെ ഭാഗമായി മാപ്പുസാക്ഷികളെ ഉണ്ടാക്കി. ചിലർ സമ്മർദത്തിനു വഴങ്ങുന്നു. അഴിമതിയെ ഇല്ലാതാക്കണം എന്നതല്ല ബിജെപിയുടെ ലക്ഷ്യം. അഴിമതിക്കാർ അല്ലാത്ത പ്രതിപക്ഷ നേതാക്കളെ പ്രയാസത്തിലാക്കാൻ…

Read More

കേന്ദ്ര ഏജൻസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജൻസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജൻസികള്‍ സര്‍ക്കാര്‍ ഏജൻസികള്‍ അല്ലാതായെന്ന് പറഞ്ഞ അദ്ദേഹം, ഈ ഏജൻസികള്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശിച്ചു. അഴിമതിയില്‍ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പിന് വേണ്ടി കെഞ്ചില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. പോരാട്ടം തുടരുമെന്നും പരാജയം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം: ഗുജറാത്ത് സ്വദേശി അറസ്റ്റിൽ 

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനത്തിന് സഹായിച്ചതിന് 53 കാരനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനന്ദിലെ താരാപൂർ സ്വദേശിയായ ലാഭ് ശങ്കർ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ സിം കാർഡ് ഉപയോ​ഗിച്ച് പാകിസ്ഥാനിലിരുന്ന് ഇന്ത്യയിലെ മിലിട്ടറി ഉദ്യോ​ഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും വാട്സ്…

Read More

ഇന്ത്യ-കാനഡ തര്‍ക്കം: എംബസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തര്‍ക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താൻ രഹസ്യാന്വേഷണ ഏജൻസികള്‍ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് രഹസ്യാന്വേഷണ ഏജൻസികള്‍ നിര്‍ദ്ദേശം നല്‍കി. പലയിടത്തും അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ട്. കാനഡയിലെ ഇന്ത്യൻ വംശജരുടെ സാഹചര്യവും വിലയിരുത്തി. കാനഡയില്‍ ചില ക്ഷേത്രങ്ങള്‍ക്കു നേരെ അക്രമം നടന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തും. അതേ…

Read More