‘മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം കുട്ടികൾക്ക് ലാഭത്തിനായി തമിഴിൽ ആരംഭിക്കൂ’, സ്റ്റാലിനെതിരെ അമിത് ഷാ

 ഹിന്ദി ഭാഷ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാദവും വിവാദവും തമിഴ്‌നാട്ടിൽ വലിയ വികാരമാണ് രാഷ്‌ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് തമിഴിൽ എഞ്ചിനീയറിംഗ്-മെഡിക്കൽ വിദ്യാഭ്യാസം അവതരിപ്പിക്കണമെന്ന് അദ്ദേഹം സ്‌റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ റാണിപേട്ടിൽ സിഐഎസ്‌എഫ് 56-ാമത് റേസിംഗ് ഡേ ആഘോഷം ഉദ്‌ഘാടനം ചെയ്യവെയാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത്. സിഐഎസ്‌എഫ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ അവരുടെ പ്രാദേശിക ഭാഷയിൽ എഴുതാൻ അനുവദിച്ചത് മോദി സർക്കാരാണെന്ന് ഷാ…

Read More

സിപിഎമ്മിനെ അനുകൂലിച്ചാൽ നല്ല പാർട്ടി; എതിർത്താൽ മോശം പാർട്ടി: പരിഹസിച്ച് പിഎംഎ സലാം

എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരെ മുന്നിൽ നിർത്തി സിപിഎം തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ഹിറാ സെന്‍ററിൽ ഏത് സി പി എം നേതാവാണ് പോവാത്തത്. സിപിഎമ്മിനെ  അനുകൂലിച്ചാൽ നല്ല പാർട്ടി എതിർത്താൽ മോശം പാർട്ടി ഇതാണ് അവരുടെ നിലപാട്. എസ്ഡിപിഐ ഉണ്ടാക്കിയത് ലീഗിനെ എതിർക്കാനാണ്. അതിനാൽ ലീഗിന്‍റെ  നിലപാട് വ്യക്തമാണ്. വോട്ട് വാങ്ങുന്നതും പിന്തുണയും സഖ്യവും ഉണ്ടാക്കുന്നതും വ്യത്യസ്തമാണ്. എതിർ സ്ഥാനാർഥി…

Read More

മദ്രസകള്‍ക്കെതിരായ നിര്‍ദേശം ഭരണഘടനാ വിരുദ്ധം; ഹുസൈന്‍ മടവൂര്‍

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് കെഎന്‍എം നേതാവ് ഡോ.ഹുസൈന്‍ മടവൂര്‍. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കും, ഈ നിര്‍ദേശം എതിര്‍ക്കപ്പെടണം. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി. ഉത്തരേന്ത്യയിലെ മദ്രസകളില്‍ മതവിദ്യാഭ്യാസം മാത്രമല്ല പൊതുവിദ്യാഭ്യാസവും നല്‍കുന്നുണ്ട്. ബാലാവകാശ കമ്മീഷന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു വേണ്ടത്. ബീഹാറില്‍ മദ്‌റസകളില്‍ 15 ശതമാനം മുസ്ലിങ്ങള്‍ അല്ലാത്തവര്‍ ഉണ്ട്, രാജാറാം മോഹന്‍ റോയ്,…

Read More

കണ്ണൂർ എഡിഎമ്മിന്റെ മരണം; പി.പി ദിവ്യക്കെതിരെ കോൺ​ഗ്രസ്- ബിജെപി പ്രതിഷേധം

കണ്ണൂർ എ‍ഡിഎം നവീൻ ബാബുവിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പരിയാരം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റുമോർട്ടം നടക്കുക. ഇതിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തി. പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കൂടുതൽ പ്രതിഷേധപരിപാടികൾ ഉണ്ടായേക്കാമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ചയുടെ പ്രതിഷേധമാണ് ആദ്യമുണ്ടായത്. ബാരിക്കേടുകൾ മറികടന്ന യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയത്…

Read More

ഗണേഷ് കുമാറിനെതിരെ ഉദ്യോ​ഗസ്ഥന്റെ രൂക്ഷ വിമർശനം: വിവാദമായതോടെ മാപ്പ് പറഞ്ഞു

കാറിൽ കുട്ടികളുടെ സീറ്റ്, സീറ്റ് ബെൽറ്റ് നിർദേശത്തിൽ ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട നാറ്റ്പാക് ഉദ്യോ​ഗസ്ഥൻ മാപ്പ് പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയാണ് മാപ്പ് പറഞ്ഞത്. നാറ്റ്പാക്കിലെ ഹൈവേ എൻജീനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവാണ് മന്ത്രിയെ വിമർശിച്ച് കഴിഞ്ഞ ദിവസം കുറിപ്പിട്ടത്. ‘സീറ്റ്‌ ബെൽറ്റുമായി ബന്ധപ്പെട്ട ലേഖനത്തിൽ ഒരു തെറ്റായ പരാമർശം വന്നുപോയി. അതിൽ ആരെയും കളിയാക്കുകയോ അധിക്ഷേപിക്കുകയോ ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഒഴിവാക്കാമായിരുന്ന ഒരു പരാമർശം വന്നുപോയതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഞാൻ…

Read More

മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം: റിപ്പോർട്ട് സമർപ്പിക്കണമെന്ന കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ.പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും പ്രതികരണത്തിന് ആധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ…

Read More

നവകേരള സദസിലെ പ്രസംഗം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്.

Read More

‘സതീശൻ ഭീരു; മലപ്പുറത്തെക്കുറിച്ച് ചർച്ച നടന്നിരുന്നെങ്കിൽ സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ടി വന്നേനെ’: റിയാസ്

പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അര്‍ഹൻ വിഡി സതീശനാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവാണ് സതീശൻ. മലപ്പുറം ജില്ലയെക്കുറിച്ച്  നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്‌ട്രെചറിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു. ഡയലോഗ് അടിക്കൻ മാത്രമേ വി ഡീ…

Read More

 എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഇന്ന് നടപടിക്ക് സാധ്യത

എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി സർക്കാറിന് സമർപ്പിച്ചിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ട്. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വിശദീകരണത്തിൽ സംശയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഡിജിപിയുടെ റിപ്പോർട്ടിലുളളത് കണ്ടെത്തലുകൾ മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിക്ക് ശുപാർശയില്ലെന്നുമാണ് വിവരം. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ഇനിയും വൈകിക്കരുതെന്ന കടുത്ത നിലപാടിലുള്ള സഖ്യകക്ഷികൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിൽ മുന്നിലുള്ള സിപിഐയിൽ വിഷയം…

Read More

പിണറായി വിജയന് ഇളവ് നൽകി; സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ ജി സുധാകരന്‍

സിപിഎം പാര്‍ട്ടിയിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരന്‍. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ എന്ന് ജി സുധാകരന്‍ ചോദിച്ചു. ചട്ടം ഇരുമ്പ് ഉലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും. 75 വയസ് കഴിഞ്ഞവരെ…

Read More