
മുൻ ഗവ. സീനിയർ പ്ലീഡർ പിജി മനു ആത്മഹത്യ ചെയ്ത സംഭവം; പ്രതികരണവുമായി അഭിഭാഷകൻ ബിഎ ആളൂർ
മുൻ ഗവ സീനിയർ പ്ലീഡർ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ രംഗത്ത്. മനു കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകനായ ആളൂർ പറഞ്ഞു. പീഡനക്കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് പിജി മനു മാനസികമായി തകർന്നതെന്ന് ആളൂർ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഇന്നലെയാണ് കൊല്ലത്തെ വാടകവീട്ടിൽ മനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതിജീവിതയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മനുവിന് വീണ്ടും ജയിലിൽ…