
ഒമാനിൽ വാണിജ്യ ഏജൻസികൾക്ക് നിയന്ത്രണം വരുന്നു
ഒമാനിൽ വാണിജ്യ ഏജൻസികളെ നിയന്ത്രിക്കാൻ നടപടികൾക്കൊരുങ്ങി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വാണിജ്യ ഏജൻസികളെ നിയന്ത്രിക്കുന്നതിൽ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, പ്രാദേശിക ഏജന്റുമാർ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴി അവരുടെ ഏജൻസികളുടെ പുതുക്കലുകളും അപ്‌ഡേറ്റുകളും പാലിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കുന്നുണ്ടെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ ഏജൻസികളുടെ രജിസ്‌ട്രേഷൻ വിഭാഗം മേധാവി യാക്കൂബ് ബിൻ ശൈഖ് അൽ ദബൗനി പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകൾ ഏജന്റുമാർ പാലിക്കുന്നുണ്ടോ എന്ന് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം…