ചെലവ് ചുരുക്കൽ; 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്

ചെലവ്  ചുരുക്കലിന്റെ ഭാഗമായി 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്ക. വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി തയ്യാറായെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. അമേരിക്കയിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. വലിയ വിഷമത്തോടെയാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും അധികച്ചെലവ് കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത കൂട്ടാനുമാണ് ജീവനക്കാരെ പറഞ്ഞുവിടുന്നതെന്നുമാണ് നടപടിയെക്കുറിച്ച് വെറ്ററൻസ് അഫയേഴ്സ് സെക്രട്ടറി ഡഗ് കോളിൻസ് പ്രതികരിച്ചത്. 4 ലക്ഷത്തിൽതാഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്ക്…

Read More

‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’; അരവിന്ദ് കെജ്രിവാളിനെതിരായ ആരോപണങ്ങൾ ശക്തമാക്കി ഇഡി

കെജ്‌രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകളാണെന്ന് ഇഡി പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ സംശയിച്ചിരുന്നില്ല. കെജ്‌രിവാളിനെ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇഡി സുപ്രിം കോടതിയിൽ പറഞ്ഞു. ശരത് ഡി നൽകിയ മൊഴികൾ വിശ്വാസമാണ് എന്ന നിഗമനത്തിലെത്തിയത് ജുഡീഷ്യൽ ഓഫീസർ. മൊഴികളിൽ ഒരു വൈരുദ്ധ്യവും ഇല്ല. വൈരുദ്ധ്യം ഉണ്ടെന്നത് കെജ്‌രിവാളിന്റെ അസംബന്ധ പ്രചരണമാണ്. ലഭ്യമായ മൊഴി അനുസരിച്ച് ഈ അഴിമതി കെജരിവാളിന്റെ താല്പര്യമോ സാന്നിധ്യമോ ചിന്തയോ ഇല്ലെങ്കിൽ നടക്കുകയില്ലായിരുന്നു എന്ന്…

Read More

പൂഞ്ചിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് സർക്കാർ

കശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് ജമ്മു കശ്മീർ ഭരണകൂടം. ശനിയാഴ്ചയാണ് ജമ്മു കശ്മീർ സർക്കാരിന്റെ പ്രഖ്യാപനം എത്തുന്നത്. വ്യാഴാഴ്ച ഭീകരാക്രമണം നടന്ന പ്രദേശത്തായിരുന്നു മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാക്കൾ സേനാ ക്യാംപിലെ കസ്റ്റഡി പീഡനത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് ഇവരുടെ കുടുംബവും രാഷ്ട്രീയ പാർട്ടികളും ഗുരുതര ആരോപണം ഉയർത്തുന്നതിനിടെയാണ് സർക്കാർ പ്രഖ്യാപനം. മരിച്ച മൂന്ന് യുവാക്കളുടേയും സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഇവരുടെ…

Read More

വൈദേകം റിസോർട്ട്; കേന്ദ്രമന്ത്രിയുടെ കമ്പനിക്ക് നടത്തിപ്പ് ചുമതല

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനി ഏറ്റെടുത്തു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഞായറാഴ്ച മുതൽ നിരാമയ റിട്രീറ്റ്സ് നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും മകൻ ജെയ്സണുമാണ് പ്രധാന ഓഹരി ഉടമകൾ. റിസോർട്ട് നിർമ്മാണവും പ്രവർത്തനവും വിവാദമായതിനെ തുടർന്ന് ഇവരുടെ ഓഹരി വിൽക്കാനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. അതേസമയം റിസോർട്ടിന്റെ നടത്തിപ്പ് മാത്രമാണ് കൈമാറിയതെന്ന്…

Read More

ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ വിവരങ്ങൾ പുറത്ത്

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതികൾക്കെതിരെ ഉയ‍ർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വിധിയിൽ പരാമർശിക്കുന്നു. ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടാൻ അനുവദിക്കരുത്. ശരിയായ നീതി നി‍വഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം. യഥാർഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം. അതിനാവശ്യമായ തുടർ നടപടികൾ ഹൈക്കോടതി…

Read More