
രാജ്യത്തെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് യുഎഇ
സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യത്തെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ പ്രഖ്യാപിച്ച് യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ഏതൊരുവിധ നിയമലംഘനങ്ങൾക്കും അഞ്ചുവർഷം തടവും അഞ്ചുലക്ഷം ദിർഹംവരെ പിഴയും ശിക്ഷ ചുമത്തുമെന്ന് അബുദാബി നീതിന്യായ വകുപ്പ് (എഡിജെഡി) അധികൃതർ മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെ സൽപ്പേരിന് പ്രതികൂലമാകുന്ന ഓൺലൈൻ പോസ്റ്റുകൾ പങ്കുവെക്കുകയോ ദേശീയചിഹ്നങ്ങളെയും സ്ഥാപനങ്ങളെയും അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവർക്കെതിരെയും കർശന നടപടികളെടുക്കുകയെന്നും എക്‌സിലൂടെ വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും എതിരായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുകയോ ചെയ്യരുത്. 2021-ലെ ഫെഡറൽ നിയമം…