
15കാരനെ കാറിടിച്ച് കൊന്ന കേസില്‍ പ്രിയരഞ്ജന് കുറ്റക്കാരൻ
ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള പകയെ തുടർന്ന് കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ. ആദിശേഖർ എന്ന പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനെയാണ് തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു കുറ്റക്കാരനായി വിധിച്ചത്. പ്രിയരഞ്ജന് ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖർ കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30നാണ് വീടിനു സമീപമുള്ള…