എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നൽകിയില്ല; വിജിലൻസ് ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനെ കോടതി വിമർശിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിമർശിച്ചത്. റിപ്പോർട്ട് സർക്കാരിന് നൽകിയതായി ഡിവൈഎസ് പി കോടതിയെ അറിയിച്ചു. എന്നാൽ, അതേസമയം അതെന്തുകൊണ്ട് കോടതിയിൽ നൽകിയില്ലെന്ന് കോടതി ചോദിച്ചു.കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.

Read More