എല്ലാം തുടങ്ങിയത് സിനിമയില്‍ നിന്നാണെന്നു പറയരുത്; സിനിമ കണ്ടാല്‍ മാത്രം പോരാ, വിവേകം ഉപയോഗിക്കണം: സുരേഷ് ഗോപി

സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങളില്‍ സിനിമയ്ക്കും പങ്കുണ്ടാകാമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാല്‍ എല്ലാം തുടങ്ങിയത് സിനിമയില്‍ നിന്നാണെന്നു പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ കണ്ടാല്‍ മാത്രം പോര, വിവേകം ഉപയോഗിച്ചു മനസിലാക്കണം. ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘എല്ലാവരും വിമര്‍ശിക്കുന്നത് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയെ ആണ്. അങ്ങനെ ഒരു അവസ്ഥയുള്ളതുകൊണ്ടാണ് ആ സിനിമ ഉണ്ടായത്. അല്ലാതെ വായുവില്‍ നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോ, അല്ലല്ലോ? അതിനെ മഹത്വവൽക്കരിച്ചതിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന്…

Read More

‘സ്വേച്ഛാധിപത്യ’ത്തിനെതിരേ പ്രതിപനേതാക്കൾ ഒന്നിച്ചാൽ കെജ്രിവാൾ ഉടൻ പുറത്തുവരും; മനീഷ് സിസോദിയ

അരവിന്ദ് കെജ്രിവാളിന്റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ജയിൽമോചിതനായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ശനിയാഴ്ച ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘സ്വേച്ഛാധിപത്യ’ത്തിനെതിരേ പ്രതിപക്ഷനേതാക്കൾ ഒത്തുചേരുകയാണെങ്കിൽ കെജ്രിവാൾ 24 മണിക്കൂറിനകം ജയിലിന് പുറത്തെത്തുമെന്നും സിസോദിയ പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ 17 മാസത്തെ ജയിൽവാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയിൽമോചിതനായത്. ജനങ്ങൾ രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരേ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയേക്കാൾ ശക്തരല്ല ഈ ആൾക്കാരെന്നും ബി.ജെ.പിയെ ലക്ഷ്യമാക്കി സിസോദിയ പറഞ്ഞു….

Read More

ജി20 ഉച്ചകോടിയിൽ മോദിക്ക് മുന്നിലെ ഡെസ്‌ക് പ്ലേറ്റിൽ ‘ഭാരത്’; ‘ഇന്ത്യ’യെ ഒഴിവാക്കി

ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്‌ക് പ്ലേറ്റിൽ ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നെഴുതിയത് ചർച്ചയാകുന്നു. ലോകനേതാക്കളുടെ സാന്നിധ്യത്തിൽ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത്. ഇതോടെ രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാക്കുകയാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു. മുന്നണിക്ക് ‘ഇന്ത്യ’യെന്നു…

Read More

 രക്തസാക്ഷിയുടെ മകനെയാണ് രാജ്യദ്രോഹിയെന്ന് വിളിക്കുന്നത്: പ്രിയങ്ക ഗാന്ധി

 പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പു നൽകി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രസംഗത്തിൽ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് അവർ രാജ്യദ്രോഹി എന്നു വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. രക്തസാക്ഷിയായ പിതാവിനെ പാർലമെന്റിൽ…

Read More