വിവാഹശേഷം കണ്ടിട്ടില്ല, അവള്‍ ഞങ്ങളെ നിരാശരാക്കി; കന്നഡ നടി രന്യയെ തള്ളി പിതാവ്

ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ തള്ളിപ്പറഞ്ഞ് പിതാവും ഡിജിപി (പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍)യുമായ കെ രാമചന്ദ്ര റാവു. രന്യ തങ്ങളെ നിരാശപ്പെടുത്തിയെന്നും വിവാഹശേഷം രന്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രന്യയുടേയോ ഭര്‍ത്താവിന്റെയോ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നും ടൈസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് രന്യ ജതിന്‍ ഹുക്കേരിയെ വിവാഹം കഴിച്ചതായി അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവൾ തങ്ങളെ കാണാന്‍…

Read More

ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാനൊരു മണ്ടിയാണ്; എത്ര കിട്ടിയാലും പഠിക്കില്ല: ആര്യ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ.  സിനിമകളിലും അവതാരക എന്ന നിലയിലും നടി തന്റേതായ ഇടം കണ്ടെത്തി. ഇമേജിനെ ഭയക്കാതെ, സ്വന്തം വ്യക്തിജീവിതത്തെപ്പറ്റിയും പല തുറന്നു പറച്ചിലുകളും നടത്തിയിട്ടുള്ള താരമാണ് ആര്യ. സിനിമാജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമൊക്കെ തുറന്നുപറയുന്ന ആര്യയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.  ”എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയിട്ടുള്ളവർക്കെല്ലാം ഞാൻ എന്നെത്തന്നെ വളരെയധികം കൊടുത്തിട്ടുള്ളതാണ്. എന്റെ അറ്റാച്ച്മെന്റ് ആണെങ്കിലും, ഇമോഷൻസ് ആണെങ്കിലും എല്ലാം..അത്രമേൽ അളവില്ലാതെ ഞാൻ സ്നേഹിച്ചവരാണ് നിസാരമായ കാര്യങ്ങളുടെ പേരിൽ എന്നെ ഇട്ടിട്ടുപോയിട്ടുള്ളത്. ഞാൻ എന്ന…

Read More

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതി ; സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിൽ , ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം.ഇക്കാര്യം സ്ഥിരീകരിക്കാനാണ്…

Read More

ദയ അറിയുന്ന കുട്ടികളെ നമ്മൾ എപ്പോഴാണ് വളർത്താൻ തുടങ്ങുന്നത്?; സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ അനുമോൾ

തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ളാറ്റിനുമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി അനുമോൾ. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും ഇനി വിശ്വസിക്കുകയും വേണ്ടെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു. ക്ഷമിക്കണം മോനേ… ഞങ്ങൾ നിന്നെ പരാജയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് അനുമോൾ കുറിപ്പ് ആരംഭിക്കുന്നത്. നിന്നെ കൂടുതൽ ചേർത്തുപിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോൾ, ഞങ്ങൾക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. “ഒരു കുട്ടി വേദന പേറുന്ന ഏതുതരം…

Read More

‘ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യം, തന്റെ അച്ഛനും അങ്ങനെ’; സീമ പറഞ്ഞത്

ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തെ പറ്റി നടി സീമ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലാവുകയാണ് ഇപ്പോള്‍. മനോരമ നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് തന്റെ പേടികളെ കുറിച്ച് സീമ പറഞ്ഞിരിക്കുന്നത്. ‘ചെറിയ പ്രായത്തില്‍ അച്ഛന്‍ പിരിഞ്ഞു പോയതിന്റെ ദുഃഖം പോലും കാലം ഇടപെട്ട് പരിഹരിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അന്വേഷിച്ചു വന്നു. ഇടയ്ക്കിടെ അദ്ദേഹം എന്നെ കാണാനായി വന്നു. ഒരിക്കല്‍ അച്ഛന്‍ അദ്ദേഹത്തിന്റെ കൂടെ വരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം…

Read More

രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി നടി ഹണി റോസ്

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക…

Read More

‘നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ ‘; ബോബി ചെമ്മണ്ണൂരിന് എതിരായ വിധിക്ക് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരിയായ നടി ഹണി റോസ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് നടി ഹണി റോസ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുന്നതിന് ഹണി റോസിന്‍റെ രഹസ്യ മൊഴിയാണ് നിര്‍ണായകമായത്. നടി ഹണി റോസിന്‍റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി…

Read More

നടി ഹണി റോസിൻ്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല ; ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്ന് കൊച്ചി എസിപി

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു. അതേസമയം, റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹണി…

Read More

ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കില്ല ; 20 യൂട്യൂബ് ചാനലുകൾക്കെതിരെ നടി ഹണി റോസ്

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഇന്നലെ…

Read More

നടി ഹണി റോസിന് എതിരായ ലൈംഗികാധിക്ഷേപ കേസ് ; ബോബി ചെമ്മണ്ണൂർ ഇന്നലെ കഴിഞ്ഞത് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ , അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും ബോബി ചെമ്മണ്ണൂ‍ർ സ്വയം ന്യായീകരിക്കുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ…

Read More