
കൽപന ചോദിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; മുൻ ഭർത്താവിന്റെ വെളിപ്പെടുത്തൽ
മുൻ ഭാര്യയും നടിയുമായ കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ അനിൽ. ‘അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് കൽപന വിവാഹ അഭ്യർത്ഥന നടത്തിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അമ്മയുടെ നിർബന്ധപ്രകാരം പെണ്ണ് കാണാൻ പോയി. എന്നാൽ എനിക്ക് ഒട്ടും മാച്ചാകാത്ത ആളായിരുന്നു അത്. തിരിച്ച് ലൊക്കേഷനിൽ വന്നു. കൽപന ലൊക്കേഷനിലുണ്ട്. ഞാൻ കൽപനയുമായിട്ടൊന്നും അങ്ങനെ മിണ്ടുന്നയാളല്ല. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഇന്നലെ ഉച്ചവരെ എന്തായിരുന്നു ഷൂട്ടിംഗ് ഇല്ലാതിരുന്നതെന്ന് കൽപന ചോദിച്ചു. പെണ്ണ് കാണാൻ പോയിരിക്കുകയാണെന്ന്…