സൽമാൻ ഖാന് വീണ്ടും വധഭീഷണി;സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. വീട്ടിൽ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാർ ബംബുവെച്ച് തകർക്കുമെന്നാണ് ഭീഷണി.മുംബൈ ഗതാഗത വകുപ്പിന്റെ വൊർളി ഓഫീസിൽ വാട്സാപ്പ് മെസേജായാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ വൊർളി പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ആധികാരികത സംബന്ധിച്ചുമാണ് അന്വേഷണം നടത്തുന്നത്. അടുത്ത സുഹൃത്തും മുൻ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സൽമാൻ ഖാന് നിരവധി വധഭീഷണികൾ വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുകയും…

Read More