
രഞ്ജി ട്രോഫി ഫൈനൽ വരെയെത്തിയ കേരള ടീമിലെ താരങ്ങളാരും ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഫൈനല്‍ വരെയെത്തിയ കേരള ടീമിലെ താരങ്ങളാരും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. രഞ്ജി ടീമിലെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ ഈ വിശദീകരണം. അതേസമയം, കായിക സംഘടനകള്‍ക്കെതിരെ മന്ത്രി നിയമസഭയിലും വിമര്‍ശനം തുടര്‍ന്നു. കേരള ഒളിമ്പിക്സ് അസോസിയേഷനും ഹോക്കി അസോസിയേഷനുമെതിരെയാണ് മന്ത്രി നിയമസഭയിൽ സംസാരിച്ചത്. സര്‍ക്കാരിനെതിരെയുള്ള സംഘടനകളുടെ സമരവും സര്‍ക്കാര്‍ ചെലവിലാണെന്ന് മന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. ഒളിമ്പിക്സ് അസോസിയേഷൻ…