
സർക്കാർ നിർദേശം: 8,000ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്‌സ്
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ നടപടി തുടരുന്നതിനിടെ സാമൂഹിക മാധ്യമമായ എക്‌സിന്റെ 8000ത്തിലധികം ഇന്ത്യയിലെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് എക്‌സിന്റെ നടപടി. അന്താരാഷ്ട്ര വാർത്താ സ്ഥാപനങ്ങളും പ്രമുഖ ഉപയോക്താക്കളും നടത്തുന്ന അക്കൗണ്ടുകൾ ഉൾപ്പെടെ നിരവധി അക്കൗണ്ടുകളെ നടപടി ബാധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ വാർത്തകളും അവാസ്തവ പ്രചാരണങ്ങളും ചെറുക്കാൻ വേണ്ടിയാണ് അധികൃതരുടെ നീക്കം എന്നാണ് വിലയിരുത്തുന്നത്. സർക്കാർ നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക്…