
സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു
ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശിയായ സുജോയ് പാലാണ് മരിച്ചത്.ഛത്തീസ്ഗഡിലെ ബീജാപ്പൂർ ജില്ലയിലെ ഗാംഗലൂരിലാണ് സംഭവം. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ല.
ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശിയായ സുജോയ് പാലാണ് മരിച്ചത്.ഛത്തീസ്ഗഡിലെ ബീജാപ്പൂർ ജില്ലയിലെ ഗാംഗലൂരിലാണ് സംഭവം. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ല.
കോഴിക്കോട് ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. എലത്തൂർ സ്വദേശി ബാബുവിന്റെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ബാബുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തങ്കമണി. അതിനിടയിൽ ബസ് ബൈക്കിലിടിച്ച് ബാബുവും തങ്കമണിയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ക്രിസ്ത്യൻ കോളജ് ജങ്ഷനിലെ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ബസ്, സിഗ്‌നൽ ഓണായപ്പോൾ മുന്നിലുണ്ടായിരുന്ന ബാബുവിന്റെ ബൈക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത് .ബസ്സിനടിയിൽപ്പെട്ട തങ്കമണിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഒമാനിൽ നിന്ന് ഉംറ കർമം നിർവഹിക്കാൻ സൗദിയിലേക്കു പുറപ്പെട്ട 2 മലയാളി കുടുംബങ്ങളടെ കാറുകൾ സൗദി അതിർത്തിയായ ബത്തയിയിൽഅപകടത്തിൽപെട്ടു. അപകടത്തിൽ ഉമ്മയും മകളും ഉൾപ്പെടെ 3 പേർ മരിച്ചു. പയ്യോളി സ്വദേശിയും രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ സെക്രട്ടറിയുമായ ശിഹാബിന്റെ ഭാര്യ ഷഹല (30) മകൾ ആലിയ (7) , ഒപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്ത് കണ്ണൂർ മമ്പറം സ്വദേശി മിസ്ഹബിന്റെ മകൻ ദക്വാൻ (6) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മിസ്ഹബിന്റെ ഭാര്യയ്ക്കും മകൾക്കും പരുക്കേറ്റു. വെള്ളിയാഴ്ച…
ഡൽഹി സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തിൽ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സർവീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെന്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത്…