പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ നിര്‍ത്തിയതെന്തിന്?; ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതെന്തിന്:  കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവത്തില്‍ ഹൈക്കോടതി

കൊയിലാണ്ടി കുറുവാങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയതെന്നും ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. 25 കിലോ മീറ്റര്‍ വേഗതയിലാണ് വാഹനത്തില്‍ ആനകളെ കൊണ്ടുപോയതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയെ അറിയിച്ചു. ഒന്നര മാസമായി ആനകളെ പലയിടത്തായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്നും ഇക്കാര്യം രജിസ്റ്ററില്‍ വ്യക്തമാണെന്നും ഹൈക്കോടതി നിർദേശിച്ചു. ‌ ഒരു ദിവസം നൂറ്…

Read More

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് 3 പേർ കൊല്ലപ്പെട്ട സംഭവം: കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനം

കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് 3 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആന എഴുന്നെള്ളിപ്പിനുള്ള 2012ലെ നാട്ടാന പരിപാലന ചട്ടം ഇവിടെ പാലിക്കപ്പെട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുമെന്നു വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആനയുടെ ഉടമസ്ഥർ, ക്ഷേത്രം ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസെടുക്കുന്നത്.  ‘‘കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ…

Read More