
അലക്ഷ്യമായ ഡ്രൈവിങ്; അപകട ദൃശ്യം പങ്കുവെച്ച് പൊലീസ്
അലക്ഷ്യമായ ഡ്രൈവിങ്ങും പൊടുന്നനെയുള്ള ലൈൻ മാറ്റവും മൂലമുണ്ടായ കൂട്ടിയിടിയും തുടർന്ന് വാഹനം മറിയുന്നതിൻറെയും വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. ഇടത്തേ അറ്റത്തെ ലൈനിലൂടെ പോവുകയായിരുന്ന കാർ അതിവേഗം ലൈൻ മാറുകയും മുന്നിൽ പോയ വാഹനത്തെ മറികടന്ന് വീണ്ടും പഴയ ലൈനിലേക്ക് തിരിച്ചുകയറാനും നടത്തിയ ശ്രമത്തിൽ മറ്റൊരു വാഹനത്തെ തട്ടി മറിയുന്നതാണ് വിഡിയോയിൽ കാണുന്നത്. ഇടത്തേ അറ്റത്തെ റോഡ് ബാരിക്കേഡിൽ തട്ടിയാണ് കാർ മറിയുന്നത്. അതേസമയം ഈ കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ മറ്റൊരു വാഹനം തലനാരിഴക്കാണ്…