
സഞ്ചാരികൾക്ക് സൗജന്യങ്ങളുമായി ‘അബൂദബി പാസ്’
എമിറേറ്റിലെത്തുന്ന സഞ്ചാരികൾക്ക് പരിധിയില്ലാത്ത സൗജന്യ യാത്രയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ഡിസ്കൗണ്ടുകളും സൗജന്യ സിം കാര്‍ഡും ലഭിക്കുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡായ ‘അബൂദബി പാസ്’ പുറത്തിറക്കി. ലോകത്തെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായ ഐ.ടി.ബി ബെർലിനിൽ വെച്ചാണ് സാംസ്കാരിക, ടൂറിസം വകുപ്പും (ഡി.സി.ടി അബൂദബി) ഇത്തിഹാദ് എയർവേസും ചേർന്ന് പാസ് പുറത്തിറക്കിയത്. ടൂറിസം സ്ട്രാറ്റജി 2030യുടെ ഭാഗമായാണ് നടപടി. നിരവധി ബുക്കിങ്ങുകള്‍ അടക്കമുള്ള കടമ്പകള്‍ എളുപ്പമാക്കാൻ പാസ് സഹായിക്കും. ഇത്തിഹാദ് യാത്രികര്‍ക്ക് അബൂദബി പാസ്…