
പ്രീ രജിസ്ട്രേഷൻ ചെയ്താൽ അബുസംറയിൽ കാത്തിരിക്കേണ്ട
ഖത്തറിന്റെ കര അതിർത്തിയായ അബുസംറ വഴി യാത്ര ചെയ്യുന്ന സ്വദേശികളും താമസക്കാരും യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് മെട്രാഷ് ആപ്പിലെ പ്രീ-രജിസ്ട്രേഷൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം. എക്സ് പ്ലാറ്റ്ഫോം വഴിയാണ് മെട്രാഷ് ആപ്പിലെ പ്രീ രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് അധികൃതർ ഓർമിപ്പിച്ചത്. തിരക്കേറിയ സമയങ്ങളിലും മറ്റും നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ പ്രീ രജിസ്ട്രേഷൻ വഴിയൊരുക്കും. മെട്രാഷ് ആപ്പിലെ ട്രാവൽ ഐക്കണിൽ ക്ലിക്കുചെയ്‌ത് അബു സംറ പോർട്ടിൽ പ്രീ-രജിസ്ട്രേഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടികൾ ആരംഭിക്കാം….