
രണ്ട് പ്രധാന ഹൈവേയിലെ വേഗപരിധി പുതുക്കി പ്രഖ്യാപിച്ച് അബുദാബി;
അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) എന്ന പാതയിലെ വേഗപരിധി 160 കിലോമീറ്ററിൽ നിന്നു 140 കിലോമീറ്ററിലേക്കും അബുദാബി-സൈ്വഹാൻ റോഡ് (E20) എന്ന പാതയിലെ വേഗപരിധി 120 കിലോമീറ്ററിൽ നിന്നു 100 കിലോമീറ്ററിലേക്കും കുറച്ചതായി അബുദാബി മൊബിലിറ്റി പ്രഖ്യാപിച്ചു. ഈ വേഗപരിധി കുറവ് 2025 ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വരും. റോഡിലുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനുമായി തുടർച്ചയായി കൈക്കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. പുതിയ…