ഇനി അബ്ഷർ വഴി ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ പരാതിപ്പെടാം

സൗദിയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷർ വഴി പരാതിപ്പെടാം. പൊതു സുരക്ഷാ വകുപ്പാണ് പുതിയ സേവനത്തെ കുറിച്ചുളള വിവരം വ്യക്തമാക്കിയത്. തട്ടിപ്പിനിരയായവർ ചെയ്യേണ്ടത് ഇപ്രകാരമാണ്. പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ലോഗിൻ ചെയ്യുക. തുടർന്ന് കിദ്മാത്തി, പൊതു സുരക്ഷാ വകുപ്പ്, സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള പരാതികൾ എന്നീ ലിങ്കുകകൾ തുറന്ന് പരാതി സമർപ്പിക്കുക. പരാതി ലഭിച്ച ഉടനെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ഊർജ്ജിതമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട്…

Read More

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷർ വഴി നടന്ന ഇടപാടുകൾ രണ്ടരക്കോടി കടന്നു

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷർ വഴി നടന്ന ഇടപാടുകൾ രണ്ടരക്കോടി കടന്നു. കഴിഞ്ഞ മാസത്തെ മാത്രം കണക്കാണിത്. അബ്ഷർ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വികസിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടം. കഴിഞ്ഞ മാസം മൊത്തം രണ്ടു കോടി അറുപത്തി മൂന്ന് ലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകളാണ് അബ്ഷർ വഴി നടന്നത്. ജനുവരിയിലെ മാത്രം കണക്കാണിത്. ഇതിൽ രണ്ട് കോടിയിലധികം ഇടപാടുകൾ നടന്നത് അബ്ഷർ ഇൻഡിവിജ്വൽ വഴിയാണ്. ഒരു കോടിയിലധികം ഡോക്യുമെന്റ് പരിശോധനാ ഇടപാടുകൾ ഡിജിറ്റൽ വാലറ്റിലൂടെ നടന്നു….

Read More