
ആരോഗ്യം വീണ്ടെടുത്ത നിധിക്ക് ശിശുക്ഷേമ സമിതി തണലാകും
കൊച്ചിയിലെ ആശുപത്രിയിൽ ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ പെൺകുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ശിശു ക്ഷേമ സമിതിയും ജനറൽ ആശുപത്രി സൂപ്രണ്ടും ഒപ്പുവെച്ചു. രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിന് നിധി എന്നാണ് പേരിട്ടിരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒരു കിലോയിൽ താഴെയായിരുന്നു കുഞ്ഞിന്റെ തൂക്കം. കുഞ്ഞിനിപ്പോൾ രണ്ടരകിലോ തൂക്കമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ ആരോഗ്യവകുപ്പ് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനമായത്. ഗുരുതര…