
നടിമാരുടെ പരാതി; ആറാട്ടണ്ണൻ സന്തോഷ് വര്‍ക്കി കൊച്ചി പോലീസിന്‍റെ പിടിയിൽ
സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പോലീസ് കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പോലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക് പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. താരസംഘടന അമ്മയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പോലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്.മോഹൻലാൽ ചിത്രം ആറാട്ടിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി….