ഇനി ഡൽഹിയിൽ സൗരഭ് ഭരദ്വാജ്, പഞ്ചാബിൽ മനീഷ് സിസോദിയ; സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് എഎപി

സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). ഇനി ‌ഡൽഹിയിൽ സൗരഭ് ഭരദ്വാജും പഞ്ചാബിൽ മനീഷ് സിസോദിയയുമാണു പാർട്ടിയെ നയിക്കുക. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു പിന്നാലെയാണ് എഎപിയിലെ അഴിച്ചുപണി.ഗുജറാത്തിൽ ഗോപാൽ റായ്, ഗോവയിൽ പങ്കജ് ഗുപ്ത, ഛത്തീസ്ഗഡിൽ സന്ദീപ് പഥക്, ജമ്മു കശ്മീരിൽ മെഹ്‌രാജ് മാലിക് എന്നിവർക്കാണു ചുമതല നൽകിയത്. ഡൽഹിയിൽ‍ പാർട്ടി ശക്തിപ്പെടുത്തുമെന്നു സൗരഭ് ഭരദ്വാജ് പറഞ്ഞു. ‘‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 45.5 ശതമാനവും എഎപിക്ക് 43.5 ശതമാനവുമാണു വോട്ടുവിഹിതം….

Read More