ദേവികുളം തെരഞ്ഞെടുപ്പ് കേസ്: എ രാജയ്ക്ക് സുപ്രീം കോടതിയിൽ വിജയം

എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.ഇതോടെ അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരാനാകും.ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി നൽകിയ റദ്ദാക്കൽ വിധി സുപ്രീം കോടതി റദ്ദാക്കി.എ രാജ പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹനാണെന്ന് കോടതി വ്യക്തമാക്കി. 1950ന് മുമ്പ് കുടുംബം കുടിയേറിയതായി രാജ നൽകുന്ന രേഖകൾ അംഗീകരിച്ചും കോടതി വിധി നൽകി. എംഎൽഎയായി ഇതുവരെ ലഭിച്ച ആനുകൂല്യങ്ങൾ അദ്ദേഹത്തിന്…

Read More