
എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറി
എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2026 ജൂൺ വരെയാണ് കാലാവധി. 1991 ബാച്ച് ഉദ്യോഗസ്ഥനും ധനവകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയുമാണ് ജയതിലക്. കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാൻ വിസമ്മതിച്ചതോടെയാണ് ചീഫ് സെക്രട്ടറി പദവി എ ജയതിലകിലേക്ക് എത്തിച്ചേർന്നത്. ഐഎഎസ് തലപ്പത്തെ പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് എ.ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 1990 ഐഎഎസ് ബാച്ചിലെ ശാരദാ മുരളീധരന്‍റെ…