
80 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണംചെയ്ത് യുഎഇ ഫുഡ് ബാങ്ക്
റംസാനിലെ യുണൈറ്റഡ് ഇൻ ഗിവിങ് സംരംഭത്തിലൂടെ യുഎഇ ഫുഡ് ബാങ്ക് 80 ലക്ഷം ഭക്ഷണപാക്കറ്റുകൾ വിതരണംചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യയും യുഎഇ ഫുഡ് ബാങ്ക് സുപ്രീം ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സംരംഭം നടപ്പാക്കിയത്.70 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായിരുന്നു സംരംഭം ലക്ഷ്യമിട്ടത്. ഫുഡ് ബാങ്കിന്റെ കരുതൽ ഏഴുലക്ഷത്തിലേറെ കുടുംബങ്ങൾക്കും 11000-ത്തിലേറെ തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു….